വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് എച്ച്എസ്എസിൽ നിന്നു ഹയർസെക്കൻഡറി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എ. ലത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ഷോബി ജോസഫ്, പ്രിൻസിപ്പൽ ഫാ. ഡോ. സന്തോഷ് പീറ്റർ, മുഖ്യാധ്യാപിക ടി.സി. സോഫി, ലിൻസി തോമസ്, വൈഗ ആർ. നാഥ്, ഡെന റോസ്, ജുബിൻ ജോസ്, ഷീജ ജോർജ് എന്നിവർ പ്രസംഗിച്ചു.